Wednesday, 2 December 2015

vargeeyam,വര്ഗീയം

                                           വര്ഗീയം 


എനിക്കൊരു നിറമുണ്ട്  അതിർത്തിയിൽ ജീവൻ വെടിഞ്ഞ 
പട്ടാളക്കാരന്ടെ  അതേ നിറം 
എനിക്കൊരു ജാതിയുണ്ട് ഒരു ജാതിയും അന്യമല്ലെന്ന് പറഞ്ഞ 
മഹാത്മാക്കളുടെ ജാതി.
എനിക്ക് മതമുണ്ട് അഴുക്കുചാലിന്റെ ആഴത്തിലേക്ക് 
പരസഹായത്തിനായി ജീവത്യാഗം ചെയ്ത കൂട്ടുകാരന്റെ മതം.
അതേ സുഹൃത്തേ എനിക്ക് വര്ഗീയതയുണ്ട് 
മനുഷ്യനെന്നതാണ്  എന്ടെ  വര്ഗ്ഗം.

Thursday, 15 October 2015

maattam

                                          മാറ്റം 


മാറാത്തത് ഒന്നേ ഉള്ളൂ  മാറ്റം എന്ന് 
മാര്ക്സ് ,
എന്നിട്ടും കാലം മാറിയിട്ടും 
എന്തേ മാറുന്നില്ല ഈ കമ്മ്യൂനിസ്റ്റുകാർ