വര്ഗീയം
എനിക്കൊരു നിറമുണ്ട് അതിർത്തിയിൽ ജീവൻ വെടിഞ്ഞ
പട്ടാളക്കാരന്ടെ അതേ നിറം
എനിക്കൊരു ജാതിയുണ്ട് ഒരു ജാതിയും അന്യമല്ലെന്ന് പറഞ്ഞ
മഹാത്മാക്കളുടെ ജാതി.
എനിക്ക് മതമുണ്ട് അഴുക്കുചാലിന്റെ ആഴത്തിലേക്ക്
പരസഹായത്തിനായി ജീവത്യാഗം ചെയ്ത കൂട്ടുകാരന്റെ മതം.
അതേ സുഹൃത്തേ എനിക്ക് വര്ഗീയതയുണ്ട്
മനുഷ്യനെന്നതാണ് എന്ടെ വര്ഗ്ഗം.